Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനു സമീപം ജലവിതരണ പൈപ്പ് പൊട്ടിയൊഴുകുന്നു.



കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനു സമീപം ജലവിതരണ  പൈപ്പ്   പൊട്ടിയൊഴുകുന്നു.  LLM ഹോസ്പിറ്റലിനു സമീപമാണ് വെള്ളമൊഴുകി യാത്രാ തടസ്സമുണ്ടാവുന്നത്. ടാറിംഗിനിടിയിലുള്ള പൈപ്പ് പൊട്ടി ശക്തമായ ജലപ്രവാഹമാണുണ്ടായിരിക്കുന്നത്. 


ചെളി കലര്‍ന്ന വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നത് കാല്‍നടക്കാര്‍ക്കും ദുരിതമായി. LLM ഹോസ്പിറ്റലിന്റെ പ്രവേശന കവാടത്തിനു സമീപത്തു കൂടിയാണ് വെള്ളം ഒഴുകിപ്പോവുന്നത്. കനത്ത മഴ തുടരുമ്പോള്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാവുന്നതോടൊപ്പം പൈപ്പ് പൊട്ടിയൊഴുകുന്നതും വാഹനങ്ങളെയും കാല്‍ നടക്കാരെയും വിഷമത്തിലാക്കിയിരിക്കുകയാണ്.

Post a Comment

0 Comments