പിണ്ണാക്കനാട് പാറത്തോട് മുണ്ടക്കയം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. പിണ്ണാക്കനാട് ഓണാനി ഭാഗത്ത് രൂപപെട്ട കുഴിയിലും വെളളകെട്ടിലും വീണ് നിരവധി യാത്രകാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് അപകടകങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്. ടുവിലര്‍ യാത്രക്കാരാണ് അപകടത്തില്‍ പെടുന്നത്. പാലായില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക പോകുന്നതിനുള്ള ഷോര്‍ട്ട് കട്ടില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡിലെ കുഴി നികത്തി വെള്ള കെട്ട് ഒഴിവാക്കണമെന്ന് പരിസരവാസികള്‍ആവശ്യപ്പെടുന്നു.





0 Comments