പാലായില്‍ തെരുവു നായ ശല്യം ഒഴിവാക്കാനായി നഗരസഭ തെരുവു നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന്
ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു.നഗരസഭയിലെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധക്കെതിരെ കുത്തിവെയ്പ് നല്‍കാന്‍ മുന്‍സിപ്പല്‍ തലത്തില്‍ നടന്ന ആലോചനാ യോഗത്തിനു ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ആലോചനാ യോഗത്തില്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജൂലൈ മാസം ഒന്നാം തീയതി മൃഗാശുപത്രിയുമായി ചേര്‍ന്ന് നഗരസഭയിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ കണ്ടുപിടിച്ച് വാക്‌സിനേഷന്‍ നടപ്പിലാക്കുന്നതാണ്. ആലോചനാ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബിജി ജോജോ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, വെറ്റിനറി ഡോക്ടര്‍ ജോജി മാത്യു,ഹെല്‍ത്ത് വിഭാഗം മേധാവി ആറ്റ്‌ലി പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭയില്‍ എബിസി പ്രോഗ്രാമും വളര്‍ത്തു നായ്ക്കള്‍ക്ക് ഉള്ള വാക്‌സിനേഷനും നടത്തും.





0 Comments