സുംബാ ഡാന്‍സുമായി പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ നടന്നു. ലഹരിവിരുദ്ധ ദിനാചരണ സമ്മേളനം പാലാ സിവില്‍ പോലീസ് ഓഫീസര്‍ ലികേഷ് കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് VM തോമസ് അധ്യക്ഷനായിരുന്നു.
ഹെഡ്മാസ്റ്റര്‍ ഫാ.റെജി തെങ്ങുംപള്ളി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഠനമാണ് ലഹരി എന്ന ആശയം പങ്കുവെച്ചുകൊണ്ട് കുട്ടികള്‍ അവതരിപ്പിച്ച സൂംബ ഡാന്‍സ് ഏറെ ശ്രദ്ധ നേടി. ഉപജില്ലാ ട്രെയിനറും സ്‌കൂള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനുമായ മനു ജെയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ ഡാന്‍സ് പ്രദര്‍ശനത്തില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.സ്‌കൂളിലെ അഡാര്‍ട്ട് - വിമുക്തി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപക കോര്‍ഡിനേറ്റര്‍ ഫെനിക്‌സ് ഫ്രാന്‍സിസ് നേതൃത്വം നല്‍കി.
0 Comments