Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.



ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കുടപ്പലം സ്വദേശി വിഷ്ണുവും, ഭാര്യ മേലുകാവ് സ്വദേശിനിയായ  രശ്മിയുമാണ് മരണമടഞ്ഞത്. പനയ്ക്കപ്പാലത്തെ വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
35 കാരിയായ രശ്മി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു. 36 കാരനായ വിഷ്ണു S നായര്‍ രാമപുരം കുടപ്പലം സ്വദേശിയാണ്. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു വിഷ്ണു. 4 മാസത്തോളമായി ഇവര്‍ പനയ്ക്കപ്പാലത്തെ വാടകവീട്ടിലാണ് താമസം. ഇവര്‍ക്ക് കുട്ടികളില്ല. രാവിലെ ഹോസ്പിറ്റലില്‍ നിന്നും വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്ന് വീട്ടുടമ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. കിടപ്പുമുറിയില്‍ കെട്ടിപ്പിടിച്ച നിലയിലാണ് മുതദേഹങ്ങള്‍. സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പാലാ Dysp K സദന്‍, ഈരാറ്റുപേട്ട SHO K.J തോമസ് എന്നിവരുടെ  നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. കോട്ടയത്തു നിന്നും ഫോറന്‍സിക് വിദഗ്ധരും വിരടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Post a Comment

0 Comments