Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം)ന്റെ ആഭിമുഖ്യത്തില്‍ മേഖലാതല സിമ്പോസിയം



മീനച്ചില്‍ നദീതടത്തില്‍ കൂടെ കൂടെയുണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് പുതുവഴികള്‍ തേടി കേരള കോണ്‍ഗ്രസ് (എം)ന്റെ ആഭിമുഖ്യത്തില്‍ മേഖലാതല സിമ്പോസിയം നടന്നു.  പാലാ എംപ്ലോയ്‌മെന്റ് സൊസൈറ്റി ഹാളില്‍ ജോസ് കെ മാണി എംപി സിമ്പോസിയം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് അദ്ധ്യക്ഷത വഹിച്ചു.  ജലസേചന വകുപ്പ് എഞ്ചിനിയര്‍ സാം പോള്‍ അബ്രാഹം, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജയിംസ് വടക്കന്‍, വ്യാപാരി വ്യവസായി നേതാക്കന്‍മാരായ ഔസേപ്പച്ചന്‍ തകടിയേല്‍, അനൂപ് ജോര്‍ജ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  


വിഷയത്തെക്കുറിച്ച്  വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ സിമ്പോസിയത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ അവിടെ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും മേഖലാതലത്തില്‍ ചര്‍ച്ചയാക്കുകയാണ്. ജൂലൈ ആദ്യവാരം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ മേഖലകളിലും സിമ്പോസിയം സംഘടിപ്പിക്കും.  സിംബോസിയത്തില്‍  ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നദീതട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഫ്രെഫ.ലോപ്പസ് മാത്യു അറിയിച്ചു.

Post a Comment

0 Comments