Breaking...

9/recent/ticker-posts

Header Ads Widget

ഐപ്‌സോ യുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സദസ്സ് നടത്തി.




കോട്ടയത്ത്  ഓള്‍ ഇന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി
ഐപ്‌സോ യുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സദസ്സ് നടത്തി. പാലസ്തീനിലും ഇറാനിലും  അമേരിക്കന്‍ സഹായത്തോടെ ഇസ്രായേല്‍ നടത്തി വരുന്ന നരഹത്യക്കെതിരെയാണ് കോട്ടയം ഗാന്ധിസ്‌ക്വയറില്‍   യുദ്ധവിരുദ്ധ സദസ് നടത്തിയത്.  
ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വിബി ബിനു സദസ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കമ്മറ്റിയംഗം P.K ആനന്ദക്കുട്ടന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ. കെ.ആര്‍ ശ്രീനിവാസന്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍, അഡ്വ.വി.കെ സന്തോഷ് കുമാര്‍, ബൈജു വയലത്ത്, കെ ഗോപകൃഷ്ണന്‍, രാജീവ് നെല്ലിക്കുന്നേല്‍, പോള്‍സണ്‍ പീറ്റര്‍, അഡ്വ. ജിതേഷ് ജെ ബാബു, അഡ്വ.സന്തോഷ് കേശവനാഥ്, റ്റി.സി ബിനോയ്, എബി കുന്നേപറമ്പില്‍, എന്‍.എന്‍ വിനോദ്, അഡ്വ.ബിനു ബോസ്, അഡ്വ. ജിഷ ജിഷോര്‍, സി.കെ ശാന്ത, പി.ആര്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments