Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു.



ഈരാറ്റുപേട്ട സെക്ഷന്‍ ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ജീവനക്കാര്‍ക്ക് സുരക്ഷയും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐറ്റിയു ) ഈരാറ്റുപേട്ട യൂണിറ്റ്  കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. 
സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പതിറ്റാണ്ടുകള്‍  പഴക്കമുള്ളതും ജീര്‍ണിച്ച് അപകടവസ്ഥയിലുമാണ്.


 കെട്ടിടം ചോര്‍ന്നൊലിക്കുന്നത്  മൂലം ഓഫീസ് രേഖകള്‍ നനഞ്ഞു പോകുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലാതെ ജീവനക്കാരും ഓഫീസില്‍ എത്തുന്ന ഉപഭോക്താക്കളും ബുദ്ധിമുട്ടുന്നു. രാത്രിയില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.ഈ പ്രശ്‌നള്‍ക്ക് പരിഹാരം കാണണമെന്നും,   സെക്ഷന്‍ പരിധിയിലുള്ള ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ യോഗം നടന്നു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പാലാ ഡിവിഷന്‍  സെക്രട്ടറി ബോബി തോമസ്  പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബാസ്റ്റ്യന്‍ മൈക്കിള്‍ അധ്യക്ഷനായിരുന്നു. പ്രദീഷ് സി.പി, വിനോദ്, മുജീബ്, രെഞ്ചു റ്റി.ആര്‍,  എന്നിവര്‍ സംസാരിച്ചു.  ഷെമീര്‍ എം.എ , ഷാനവാസ് പി.എം, എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments