അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍, വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികള്‍ക്ക് മാനസിക ഉല്ലാസവും ശാരീരിക ക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന സൂമ്പ ഡാന്‍സ് അവതരണവും നടന്നു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അധ്യാപകരായ ജോസ്മിന്‍ ജോണ്‍, നീനു തോമസ്, റിന്‍സി കുര്യാക്കോസ്, മഞ്ജു ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments