Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.



പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് 4 ന് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിന്തറ്റിക് ട്രാക് നവീകരണ ഉദ്ഘാടനം കായിക വകുപ്പുമന്ത്രി വി അബ്ദു റഹ്‌മാന്‍ നിര്‍വഹിക്കും. മാണി സി കാപ്പന്‍ MLA അധ്യക്ഷനായിരിക്കും. ഫ്രാന്‍സിസ് ജോര്‍ജ് MP, ജോസ് Kമാണി MP, നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നുകിടക്കുന്ന സിന്തറ്റിക് ട്രാക്ക് പുനര്‍ നിര്‍മ്മിക്കണമെന്ന് കായിക പ്രേമികളുടെ ആവശ്യം കായിക താരം കൂടിയായ മാണി സി.കാപ്പന്‍ എംഎല്‍എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ബഡ്ജറ്റില്‍ നിര്‍ദ്ദേശിക്കാവുന്ന പദ്ധതികളില്‍ നിര്‍മ്മാണത്തിനുള്ള അനുമതി തേടുകയും 2024 - 25 ബഡ്ജറ്റില്‍ സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിന്
ഏഴു കോടി രൂപ അനുവദിച്ചിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാദപ്രതിവാദങ്ങളും സമര കോലാഹലങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു  ഇപ്പോള്‍ നിര്‍മ്മാണ അനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതിനെത്തുടര്‍ന്ന് നവീകരണത്തിന് തുടക്കമാവുകയാണ്. സംസ്ഥാന കായിക വകുപ്പിന്റെ   മേല്‍നോട്ടത്തിലാണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. മധ്യകേരളത്തിലെ  സിന്തറ്റിക് ട്രാക്കോടു കൂടിയ രണ്ടാമത്തെ സ്റ്റേഡിയമാണ് പാലായിലുള്ളത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരങ്ങളും ഈ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത് .വോളിബോള്‍ ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ എല്ലാം മത്സരങ്ങള്‍ക്കുമുള്ള കോര്‍ട്ടുകള്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉണ്ട് .കൂടാതെ പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന നടപ്പാതകളും  നീന്തല്‍കുളവും ഉള്ള മുനിസിപ്പല്‍ സ്റ്റേഡിയം പുനരുദ്ധരിക്കുന്നതില്‍ പാലായിലെയും പരിസരപ്രദേശങ്ങളിലെയും കായിക താരങ്ങളും കായികപ്രേമികളും ഏറെ സന്തോഷത്തിലാണ്.

Post a Comment

0 Comments