ജനവാസകേന്ദ്രത്തില്‍ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ ശ്രീകണ്ഠമംഗലം കുട്ടിമുക്ക് ഭാഗത്ത് മാലിന്യ സംഭരണ കേന്ദ്രം (എംസിഎഫ് ) നിര്‍മ്മിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് പ്രദേശവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എം.സി.എഫ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗ്രാമസഭയിലോ ജനകീയ കൂട്ടായ്മയിലോ ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജൂണ്‍ അഞ്ചിന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നപ്പോഴാണ് പരിസരവാസികള്‍ പോലും ഇതേക്കുറിച്ച് അറിയുന്നത്.നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും ഉദ്ഘാടന ചടങ്ങ് നടന്നു. എംസിഎഫ് കേന്ദ്രത്തിന്റെ 500- മീറ്റര്‍ ചുറ്റളവില്‍ 1500 -ഓളം വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. അതിരമ്പുഴ പഞ്ചായത്തിന്റെ 20 ,21. 22 വാര്‍ഡുകളും നീണ്ടൂര്‍ പഞ്ചായത്തിന്റെ 8 ,9 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. 3000-ത്തില്‍ പരം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഈ പ്രദേശത്ത് എംസിഫ് സ്ഥാപിച്ചാല്‍ സമീപവാസികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. എംസിഎഫ് ജനവാസം കുറഞ്ഞ മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്നും, ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് ജോസഫ്,കെ.എന്‍. സഹദേവന്‍, കെ .എം . ജേക്കബ് , പി.ഡി. പൊന്നപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments