Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയ ദിനാഘോഷം



ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയ ദിനാഘോഷം നടന്നു. ചേര്‍പ്പുങ്കല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍  ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍  ഫാ. മാത്യു തെക്കേല്‍ അധ്യക്ഷനായിരുന്നു. 


ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ.സോമി മാത്യൂ കുറ്റിയാനിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം  ജോസ്‌മോന്‍ മുണ്ടയ്ക്കല്‍,കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍  ബോബി മാത്യു കീക്കോലില്‍, പിടിഎ പ്രസിഡന്റ്  സജു സെബാസ്റ്റ്യന്‍ കൂടത്തിനാല്‍, പ്രിന്‍സിപ്പല്‍ ജയ്‌സണ്‍ ജേക്കബ്, ഹെഡ് മാസ്റ്റര്‍ ജോജി അബ്രാഹം, ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.  പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.

Post a Comment

0 Comments