Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ് ശല്യം - അധികൃതര്‍ക്ക് നിവേദനം സമര്‍പ്പക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചു.



പാലായില്‍ തെരുവുനായ് ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന് അടിയന്തിര പരിഹാരമാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം സമര്‍പ്പക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചു.
തെരുവുനായ് പ്രശ്നത്തില്‍  ശാശ്വത പരിഹാരം  ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ കുട്ടികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍നാണ് നിവേദനം നല്‍കുന്നത്. പാലായിലെ. ബൗബൗ സമരസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ഒപ്പുശേഖരണത്തിന് തുടക്കമായി. 

കുട്ടികളും മുതിര്‍ന്നവരുമടക്കം ആയിരക്കണക്കിന് ആളുകളുടെ ഒപ്പുകള്‍ ശേഖരിച്ചാണ് നിവേദനം നല്കുന്നത്. പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ ചൊവ്വാഴ്ച രാവിലെ നിവേദനത്തില്‍ ഒപ്പുവച്ചു. ഒപ്പുശേഖരണ പരിപാടി മഹാത്മാഗാന്ധി ഗവ:സ്‌കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാക്കളായ മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേല്‍, എന്‍.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി. പാലായിലെ എല്ലാ സ്‌കുളുകളിലെയും വിദ്യാര്‍ത്ഥികളുടെ ഒപ്പുകള്‍ ശേഖരിക്കും.

Post a Comment

0 Comments