എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്രപ്രവര്‍ത്തകരെ അനുമോദിച്ചു. എസ്.പി പിള്ള സ്മൃതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 13 ന് പ്രദര്‍ശനത്തിനെത്തിയ  ദി പ്രൊട്ടക്ടര്‍ എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയാണ് അനുമോദിച്ചത്. 

സംവിധായകന്‍  ജി.എം മനു,  എസ്.പി പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറിയും ചിത്രത്തിലെ അഭിനേതാവുമായ  ജി ജഗദീശ്,  തിരക്കഥാകൃത്തും ഗാനരചയിതാവുമായ സോമന്‍ ചാമക്കാല എന്നിവരെയാണ്  ട്രസ്റ്റ് അനുമോദിച്ചത്. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന  യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍.പി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.  കൗണ്‍സിലര്‍ ഉഷാ സുരേഷ്, ട്രസ്റ്റ് പ്രസിഡന്റ ഗണേഷ് ഏറ്റുമാനൂര്‍, സിറിള്‍ ജി നരിക്കുഴി, അഡ്വ. റ്റി.പി മോഹന്‍ദാസ്, പി.എ മായിന്‍, കെ.എസ് ശശിധരന്‍,  ടോമി നരിക്കുഴി, യു.പി ജോസ്, ബിജോ കൃഷ്ണന്‍, ബെന്നി ഫിലിപ് , എ.ആര്‍ രവീന്ദ്രന്‍, അഡ്വ ബിജു പി തമ്പി,വി.എ ബേബി മലയാളരശ്മി,പി.ബി സുരേഷ് ബാബു, സതീഷ് കാവ്യധാര , ബാബു രത്‌നഗിരി എന്നിവര്‍ പ്രസംഗിച്ചു.