പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപത കെസിസി കുടുംബ സംഗമവും, പൂര്‍വ്വ പിതാക്കന്‍മാരുടെ അനുസ്മരണവും നടന്നു. ശനിയാഴ്ച 2 ന് ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ അച്ചന്റെ ക്ലാസ്സോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. കുടുംബബന്ധവും സോഷ്യല്‍ മീഡിയയും എന്ന വിഷയത്തെക്കുറിച്ച് കാപ്പിപ്പൊടിയച്ചന്റെ നര്‍മത്തില്‍ പൊതിഞ്ഞ ക്ലാസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൃദ്യവും രസകരവുമായി. വൈകീട്ട് 4 ന് നടന്ന ദിവ്യ ബലിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
5.30ന് ആരംഭിച്ച പൊതു സമ്മേളനം അതിരൂപത ബിഷപ് എമരിറ്റസ് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കെസിസി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്ത്മലയില്‍ അദ്ധ്യക്ഷനായിരുന്നു. മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. റിട്ട സുപ്രീം കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് മാര്‍ തോമസ് തറയിലിനെയും അഭിവന്ദ്യ പിതാക്കന്‍മാരെയും അനുസ്മരിച്ച് പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ ബിബിന്‍ കണ്ടോത്ത്, അതിരൂപതാ വികാരി ജനറാള്‍ റവ ഫാ തോമസ് ആനിമൂട്ടില്‍, ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍, പുന്നത്തുറ അസി വികാരി ഫാ ടോം പുത്തന്‍പുരയ്ക്കല്‍, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു സ്റ്റീഫന്‍ പല്ലോന്നില്‍, ബേബി സൈമണ്‍ മുളവേലിപ്പുറംഎന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെസിസി കിടങ്ങൂര്‍ ഫൊറോനാ പ്രസിഡന്റ് അഡ്വ ഷൈബി അലകസ് കണ്ണാമ്പടം സ്വാഗതവും KCC
പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി. മുത്തൂറ്റില്‍ കൃതജ്ഞതയും പറഞ്ഞു. രൂപതയിലെ വിവിധ സ്ഥാനങ്ങളിലേക്കും കോണ്‍ഗ്രിഗെഷന്‍ ഡയറക്ടര്‍ സ്ഥാനങ്ങളിലേക്കും നിയമിതരായ വൈദിക ശ്രേഷ്ഠരെയും സിസ്റ്റേഴ്‌സിനെയും ആദരിച്ചു.സ്നേഹവിരുന്നോടു കൂടി സമ്മേളനം അവസാനിച്ചു.
0 Comments