പാലാ മൂന്നാനി കുരിശുപള്ളിയില്‍ മോഷണം. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്തെന്ന് കരുതപ്പെടുന്നു.കുരിശുപള്ളിയുടെ വാതില്‍ കുത്തിതുറന്ന് അകത്തുകയറി ഉള്ളിലുണ്ടായിരുന്ന നേര്‍ച്ചപ്പെട്ടിയില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പള്ളി അധികാരികള്‍ നേര്‍ച്ചപ്പണം എടുത്തിരുന്നതിനാല്‍ കുറഞ്ഞ തുക മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് കരുതുന്നു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





0 Comments