മഴക്കാലമായതോടെ പ്രധാന റോഡുകളില്‍ പോലും രൂപപ്പെടുന്ന വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു. പാലാ- കുറവിലങ്ങാട് റോഡില്‍ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റേഷനടുത്ത് ഓടകള്‍ അടഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിനു കുറുകെ കലുങ്കും ഓടയും എല്ലാമുണ്ടെങ്കിലും വെള്ളം ഒഴുകി പോകേണ്ട നീര്ച്ചാല് അടഞ്ഞതോടെയാണ് റോഡില്‍ മുട്ടൊപ്പം വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഈ ഭാഗത്ത് കാല് നടയാത്രക്കാരും ടൂവീലര്‍ യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. സമീപത്തെ കെട്ടിടത്തിലേയ്ക്കും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറുന്നും ദുരിതമായിരിക്കുകയാണ്. സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. സമീപത്തെ കൈതോട്ടില് നിന്നും വെള്ളം ഒഴുകി ഇറങ്ങേണ്ട ഭാഗങ്ങള്‍ അടഞ്ഞതാണ് ഉയര്‍ന്ന തോതില്‍ വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടൂവീലറിലും ത്രീവീലറിലും യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ അധികൃതര്‍ സത്വര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
0 Comments