നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ UDF സ്ഥാനാര്‍ത്ഥിയായിരുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിലൂടെ മണ്ഡലം തിരികെ പിടിച്ചതിന്റെ സന്തോഷം പങ്കിട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി. യുഡിഎഫ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആഹ്ലാദ പ്രകടനം നടന്നത്. യുഡിഎഫ് നേതാക്കളായ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, കെ.ജി. ഹരിദാസ്, പി.കെ സമദ്, ബിജു കുമ്പിക്കല്‍, നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, ജോളി എട്ടുപറ, രവികുമാര്‍, മുണ്ടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments