പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആന്റി നര്‍ക്കോട്ടിക് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് 'ബോധപൂര്‍ണിമ' എന്ന ലഹരി വിരുദ്ധ പ്രോഗ്രാം പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, ആന്റി നര്‍ക്കോട്ടിക് ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. സോജന്‍ പുല്ലാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലി.
0 Comments