പാലായില്‍ റോസ് ഐ ക്ലിനിക് ആന്‍ഡ് ഒപ്റ്റിക്കല്‍സ് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 24 വര്‍ഷമായി കണ്ണടകളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി പാലായില്‍ പ്രവര്‍ത്തിച്ചുവരുന്ന റോസ് ഒപ്റ്റിക്കല്‍സ് ഇപ്പോള്‍ അത്യന്താധുനിക സംവിധാനങ്ങളുമായാണ് നവീകരിച്ചിരിക്കുന്നത്. ളാലം ജംഗ്ഷനിലെ കട്ടക്കയം ടവറില്‍ നവീകരിച്ച ഷോറൂമിന്റെ ആശീര്‍വാദകര്‍മ്മം അരുണാപുരം സെന്റ് തോമസ് പള്ളിവികാരി ഫാദര്‍ എബ്രഹാം കുപ്പപുഴയ്ക്കല്‍ നിര്‍വഹിച്ചു.
ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. വിശാലമായ കാര്‍ പാര്‍ക്കിംഗ് സംവിധാനവും എര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രെയിമുകള്‍, സണ്‍ഗ്ലാസുകള്‍ , കോണ്ടാക്ട് ലെന്‍സുകള്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ പ്രോഡക്ടുകള്‍ എന്നിവയെല്ലാം റോസിന്റെ സവിശേഷതയാണ്. കുറഞ്ഞ വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ചയ്ക്ക് മിഴിവേകാന്‍ Al ടെക്‌നോളജിയിലൂടെ തയ്യാറാക്കുന്ന പെഴ്‌സണലൈസ്ഡ് പ്രോഗ്രസീവ് ലെന്‍സുകളും ലഭ്യമാണ്. കുട്ടികള്‍ക്കു വേണ്ടി മയോപിയ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിശാലമായി കൂടുതല്‍ സൗകര്യങ്ങളുമായി കൂടുതല്‍ മികവുള്ള പ്രോഡക്ടുകളുമായാണ് റോസ് ഒപ്ടിക്കല്‍സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
0 Comments