Breaking...

9/recent/ticker-posts

Header Ads Widget

പൂവരണിയില്‍ ഓപ്പണ്‍ ജിം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.



പൂവരണിയില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ജിം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡരികിലാണ് പുതിയ ജിം നിര്‍മ്മിച്ചിരിക്കുന്നത്.  
ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും കായിക പരിശീലന സൗകര്യങ്ങളും മദ്യ, മയക്കുമരുന്ന്  ലഹരിയില്‍ നിന്നും യുവജനങ്ങളെ അകറ്റുന്നതിന് ഉപകരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പണ്‍ ജിം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പദ്ധതി വിശദീകരണം നടത്തിയ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും, യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും , വനിതകള്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്. ഒന്‍പത് ഉപകരണങ്ങളിലായി ഒരേസമയം പത്ത് പേര്‍ക്ക് വ്യായാമം ചെയ്യാന്‍ കഴിയും.   ഉപകരണങ്ങള്‍ സൗജന്യമായി ഉപയാഗിക്കാം .ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുംമരുതില്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടും നിര്‍മ്മിച്ചിട്ടുണ്ട്. ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് വനിത ഫിറ്റ്‌നസ് സെന്റര്‍ ഏതാനും ദിവസങ്ങള്‍ക്കകം നിര്‍മ്മാണം ആരംഭിക്കുമെന്നും രാജേഷ് വാളിപ്‌ളാക്കല്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സി ജോര്‍ജ്, ലിന്‍സി മാര്‍ട്ടിന്‍, സാജോ പൂവത്താനി, ജോയി കുഴിപാല , ബിജു തുണ്ടിയില്‍, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍, ബിനോയ് നരിതൂക്കില്‍, ജോസ് പാറേക്കാട്ട് ,കെ.പി  ജോസഫ്, മാത്യു നരിതൂക്കില്‍ , ജിനു വാട്ടപ്പള്ളി, ജോര്‍ജുകുട്ടി മാളിയേക്കല്‍, ടോമി പുല്ലാട്ട്, സിബി ഈറ്റത്തോട്ട് , പി.ടി ജോസഫ് പന്തലാനി , തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments