Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നു



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നു. മാസ് ഫുട്‌ബോള്‍ മേളയടക്കം കിടങ്ങൂരിന്റെ കായിക രംഗത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗ്രൗണ്ട് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കായിക പ്രേമികളുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും നേതൃത്വത്തിലാണ് പുനര്‍നിര്‍മ്മിക്കുന്നത്. 

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 1986- 87 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികള്‍ 100001 രൂപ സമാഹരിച്ചു നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക അദ്ധ്യാപികയായ മലയില്‍പ്പറമ്പില്‍ ഡെയ്‌സി റ്റീച്ചര്‍ പള്ളിവികാരി ഫാദര്‍ സ്റ്റാനി ഇടത്തിപ്പറമ്പിലിനു കൈമാറി. 86-87ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന തോമസുകുട്ടി വടശ്ശേരിക്കുന്നേല്‍,  സജി വടക്കാറ്റുപുറം, ജോണി പ്ലാത്തോട്ടം, റ്റോമി മേക്കാട്ടേല്‍, ദിപു തേക്കുംകാട്ടില്‍ ,റെജി പായിക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments