Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ് പിന്നോട്ടുരുണ്ടു നീങ്ങി.



നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി  ബസ് പിന്നോട്ടുരുണ്ടു നീങ്ങി. എം.സി റോഡില്‍ വെമ്പള്ളിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് ഡ്രൈവറില്ലാതെ ബസ് തനിയെ നീങ്ങിയത്. രാത്രി 8.30 യോടെ ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടിറങ്ങി സമീപത്തെ ചതുപ്പില്‍ ഇടിച്ചു നിന്നു.
 തൃശൂര്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ് ആരംപള്ളി വളവിലെ ഹോട്ടലിനു സമീപം നിറുത്തി യാത്രക്കാര്‍ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ബസ്സില്‍ ഒരു യാത്രക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിനിയായ യാത്രക്കാരി  അത്ഭുതകരമായി രക്ഷപെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട പുതിയ മാര്‍ക്കോപോളോ ബസാണ് അപകടത്തില്‍പെട്ടത്. പിന്നോട്ടുരുുണ്ട ബസ്  റോഡിന്റെ പകുതി ഭാഗത്തോളം എത്തിയെങ്കിലും തിരിഞ്ഞ് റോഡരികിലെ ചെളിയിലേക്കു നീങ്ങി. ഈ സമയം റോഡിലൂടെ കടന്നുപോയ ഓട്ടോറിക്ഷയില്‍ തട്ടിയാണ് ബസ് നീങ്ങിയത്. ബ്രേക്ക് തകരാറാണ് അപകടത്തിനു കാരണമായത്.

Post a Comment

0 Comments