അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികള്‍ കാണക്കാരി ഗവണ്‍മെന്റ് മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍,കാണക്കാരി ഗ്രാമപഞ്ചായത്ത്, രത്‌നഗിരി പബ്ലിക് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നു.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആനി പി ജോണ്‍, എം.വി ചാക്കോച്ചന്‍, ജോയി സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്,ലില്ലി വിക്ടര്‍, ആനിയമ്മ ജോയ്, പി.എം ജോസഫ്,ജാന്‍സി തോമസ്, ബാബൂസ് രത്‌നഗിരി എന്നിവര്‍ സംസാരിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. ധന്യ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.
0 Comments