കടപ്ലാമറ്റം അസോസിയേഷന്‍ കുവൈറ്റിന്റെ അഭിമുഖ്യത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു. കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നിന്നും SSLC പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു കൊണ്ടാണ് മെറിറ്റ് ഡേ ആഘോഷം നടന്നത്. ജോസ് Kമാണി എം.പി സമ്മേളന ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വ്വഹിച്ചു.
പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിക്കാനും വ്യക്തമായ കാഴ്ചപ്പാടോടെ മുന്നേറാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് ജോസ് K മാണി ഓര്‍മ്മിപ്പിച്ചു. കുവൈറ്റ് കടപ്ലാമറ്റം അസോസിയേഷന്‍ പ്രസിഡന്റ് സുനീഷ് മാനാമ്പുറം അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് മുളഞ്ഞനാല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌മോള്‍ റോബര്‍ട്ട്, സ്‌കൂള്‍ അസിസ്റ്റ്ന്റ് മാനേജര്‍ ഫാദര്‍ ജോസഫ് തേവര്‍പറമ്പില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോജന്‍ ജേക്കബ്, PTAപ്രസിഡന്റ് ജ്യോതിഷ് കോക്കപ്പുറം, PTA വനിതാ പ്രതിനിധി സോന ജോസഫ്, എഡ്വിന്‍ സോജി , ജിയോമോന്‍ കൈപ്പള്ളിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments