Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായവുമായി കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം.



കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായവുമായി കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം. കാര്‍ഷിക മേഖലയില്‍ നവീന ആശയങ്ങളിലൂടെയും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും,  സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ ഗവേഷണ പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ 180 ഓളം നൂതന സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ കര്‍ഷകര്‍ക്കും,  സംരംഭകര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്  കെ ടാപ്.
 സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി  180 വൈവിധ്യമാര്‍ന്ന  ഉല്‍പ്പന്നങ്ങള്‍  കുടുംബശ്രീ സംരംഭങ്ങള്‍ക്ക് തയ്യാറാക്കാന്‍ കഴിയും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങള്‍ കെ ടാപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനുമായി ധാരണപത്രം ഒപ്പുവെച്ചു. കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടന്ന  പരിശീലനത്തില്‍ സംരംഭകരും, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാര്‍, അഗ്രി സിആര്‍പി മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഐഎഫ്‌സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ഫാം ലൈവിലിഹുഡ്  സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ എസ് ഷാനവാസ് സാങ്കേതിക വിദ്യകളും, സേവനങ്ങളും സംരംഭകര്‍ക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments