കാണക്കാരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ ഗ്രാമസഭയും വാര്‍ഡിലെ പ്രശസ്ത വ്യക്തികള്‍ക്ക് പുരസ്‌കാരവിതരണവും എസ്.എസ്.എല്‍.സി ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ഹോമിയോ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനയും ,മരുന്ന് വിതരണവും നടത്തി. ഗ്രാമസഭയില്‍ വാര്‍ഡില്‍ ഒന്നാം ക്ലാസ്സിലെ മികച്ച അദ്ധ്യാപികക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ ബിന്ദു എസ് ശര്‍മ, നാഷണല്‍ ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയ ഡോ.അര്‍ജ്ജുന്‍ വിജയ് ,ചലച്ചിത്ര സീരിയല്‍ രംഗത്തെ നടി ശിവകാമി കൈമള്‍ ,വിഎച്ച്എസി പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച അനന്ദു കൃഷ്ണ എം എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
0 Comments