കുറിച്ചിത്താനം കാരിപ്പടവത്തു കാവ് ഭഗവതി ക്ഷേത്രത്തില്‍ താംബൂല ദേവപ്രശ്‌ന വിധിപ്രകാരമുള്ള പരിഹാരക്രിയകള്‍ ആരംഭിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ശനിയാഴ്ച മഹാഗണപതി ഹോമം, മൃത്യഞ്ജയ ഹോമം, മഹാസുദര്‍ശന ഹോമം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ക്ഷേത്ര ചൈതന്യ വര്‍ധനവിനുള്ള പൂജാകര്‍മ്മങ്ങള്‍ തിങ്കളാഴ്ച സമാപിക്കും.
0 Comments