ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ചെസ്സ് കളി പരിശീലിപ്പിക്കുന്നു. ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ലഹരികള്‍ ഒഴിവാക്കാനും ബൗദ്ധികമായ ഉണര്‍വിനും വേണ്ടിയാണ് കുട്ടികളെ ചെസ് പരിശീലിപ്പിക്കുന്നത്.
ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന മുദ്രാവാക്യവുമായി ചെസ്സാണ് ലഹരി എന്ന പരിശീലന പരിപാടിയിലൂടെ ഒരു വര്‍ഷം കൊണ്ട് സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ചെസ്സ് പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഹെഡ്മാസ്റ്റര്‍ ജോബൈറ്റ് തോമസിന്റെ നേതൃത്വത്തില്‍ പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടുകയാണ് സ്‌കൂള്‍ അധികൃതര്‍. പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോക്ടര്‍ സുനില്‍ തോമസ് ചെസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഉള്ള ചെസ്സ് പ്ലെയറും ചെമ്മലമറ്റം സ്‌കുളിലെ ഗണിത ശാസ്ത്ര അധ്യാപകനുമായ ജിസ്‌മോന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പരിശിലനം നല്‍കുന്നത്.
0 Comments