Breaking...

9/recent/ticker-posts

Header Ads Widget

ലോക രക്തദായക ദിനത്തില്‍ പാലായിലെ പോലീസുകാരും രക്തദാനം നടത്തി



ലോക രക്തദായക ദിനത്തില്‍ പാലായിലെ പോലീസുകാരും രക്തദാനം നടത്തി.  പാലാ മരിയന്‍ ബ്ലഡ് സെന്ററിന്റെയും പാലാ ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ചു നടന്ന യോഗത്തിന് ആശുപത്രി ഓപ്പറേഷന്‍സ് മാനേജര്‍ ബാബു സെബാസ്റ്റ്യന്‍ സ്വാഗതമാശംസിച്ചു.

 മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ് അധ്യക്ഷനായി. പാലാ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ ബേബി എബ്രഹാം, സുരേഷ്‌കുമാര്‍, പാലാ ടൗണ്‍ ട്രാഫിക് SI സുരേഷ്‌കുമാര്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ചു.   പാലാ പോലീസ് സ്‌റ്റേഷനിലെ പതിനഞ്ചോളം പോലീസ് ഓഫീസര്‍മാര്‍  രക്തം ദാനം ചെയ്തു.  ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാമച്ചന്‍, ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് സി. ആഗ്‌നസ്, സി. ബിന്‍സി എന്നിവര്‍ ഈ ക്യാമ്പിന് നേതൃത്വം നല്‍കി. ആശുപത്രി ജീവനക്കാരും പോലീസുകാരും അടക്കമുള്ളവര്‍ രക്തദാനത്തില്‍ പങ്കുചേര്‍ന്നു.

Post a Comment

0 Comments