മേലുകാവ് CMS ഹൈസ്‌കൂളില്‍ ലോകപരിസ്ഥിതിദിനാഘോഷം നടന്നു. അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈ വിതരണവും പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടത്തി. സ്‌കൂള്‍ അസംബ്ലിയില്‍, വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന മരതൈകളും, ചെടികളും ശേഖരിച്ച് സ്‌കൂള്‍ മുറ്റത്ത് നട്ടു. സ്‌കൂള്‍ ലോക്കല്‍ മനേജര്‍ റവ: ജോസഫ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.
അരുവിത്തുറ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മനോജ് മാത്യു , ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിബി മാത്യു, ക്ലബ്ബ് അഡ്മിനിസ്‌ട്രേറ്റര്‍ ടിറ്റോ, ട്രഷറര്‍ സ്റ്റാന്‍ലി മാത്യു, മാത്യു വെള്ളാപാണിയില്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ: ജേക്കബ് ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനിമോള്‍ ഡാനിയേല്‍, സ്റ്റാഫ് സെക്രട്ടറി സിജി പി ജോണ്‍, അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ നടത്തി.
0 Comments