കോട്ടയത്ത് ചുങ്കം മെഡിക്കല്‍ കോളജ് റോഡില്‍ വന്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികില്‍ നിന്ന കൂറ്റന്‍ വാകമരം വീണ് സമീപത്തെ വീടും തകര്‍ന്നു. പുലര്‍ച്ചെ 6 മണിയോടെയാണ് മരം കടപുഴകി വീണത്. റോഡിനു നടുവിലേക്ക് മരം വീണതോടെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മെഡിക്കല്‍ കോളജ് റൂട്ടിലെ ഗതാഗതം വഴിതിരിച്ചു വിട്ടു.
കൂറ്റന്‍ മരം വെട്ടി നീക്കാനുളള ശ്രമം മണിക്കൂറുകള്‍ നീണ്ടപ്പോള്‍ ഉച്ചയ്ക്കുശേഷവും ഈ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. റോഡരികിലുള്ള കൊയിക്കല്‍ ജോണിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. ഈ ഭാഗത്ത് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് സംഘവും ഗാന്ധിനഗര്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി.
0 Comments