Breaking...

9/recent/ticker-posts

Header Ads Widget

കോര്‍വ പ്രഥമ കോട്ടയം ജില്ലാവാര്‍ഷിക സമ്മേളനവും പഠനോപകരണ വിതരണവും



 കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്ത്യ(കോര്‍വ) പ്രഥമ കോട്ടയം ജില്ലാവാര്‍ഷിക സമ്മേളനവും പഠനോപകരണ വിതരണവും ജൂണ്‍ 22- ഞായറാഴ്ച രാവിലെ 10-മുതല്‍ ഏറ്റുമാനൂപ്പന്‍ കോളേജില്‍ നടക്കുമെന്ന്  ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 10 .30 -ന് വാര്‍ഷിക സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഒ. ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. പഠനോപകരണ വിതരണ ഉദ്ഘാടനം  കെ .ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിക്കും. മയിലാട്ടം കലാകാരന്‍ കുമാരനല്ലൂര്‍ മണിയെ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ആദരിക്കും. റസിഡന്‍സ് അസോസിയേഷനും ജനസമൂഹവും എന്ന വിഷയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.സി. അജിത് കുമാര്‍ പ്രഭാഷണം  നടത്തും.സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പുതുക്കുടി മുഖ്യപ്രഭാഷണം നടത്തും.സജിത്ത് ബാബു കണക്ക് അവതരിപ്പിക്കും. 

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സംസ്ഥാന വ്യാപാരി വ്യവസായ സമിതി സെക്രട്ടറി ഇ.എസ്.ബിജു, സാലി അനുപ് ,ഏറ്റുമാനൂര്‍പ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹേമന്ത് കുമാര്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ്  അംബിക സുകുമാരന്‍, കാണക്കാരി അരവിന്ദാക്ഷന്‍, രജിത ഹരികുമാര്‍, പി.എ.ജോസഫ്, ശിവരാജ പണിക്കര്‍, ജോണ്‍ ജോസഫ്, അഡ്വ. രാജേഷ് സി .മോഹന്‍,ടി. എ. മണി, എന്നിവര്‍ പ്രസംഗിക്കും.

 ഉച്ചഭക്ഷണത്തിനുശേഷം യുപി വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ക്വിസ് മത്സരം കെ. ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ നയിക്കും. 2.30-ന് വിവിധ കലാപരിപാടികള്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിജോ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുജ എസ്. നായര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, കോര്‍വാ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ , ജനറല്‍ സെക്രട്ടറി പി.ചന്ദ്രകുമാര്‍,കണ്‍വീനര്‍ കെ. സി. ഉണ്ണികൃഷ്ണന്‍ , ട്രഷറര്‍ സജിത്ത് ബാബു,സെക്രട്ടറി സൂസന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments