സിപിഐഎം പാല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി. ഇസ്രയേല്‍ കടന്നാക്രമണം അവസാനിപ്പിക്കുക, ലോക സമാധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി നടത്തിയത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി റാലി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി പി എം ജോസഫ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഷാര്‍ലി മാത്യു, ജോയി കുഴിപ്പാല, ഇ ആര്‍ വേണു എന്നിവര്‍സംസാരിച്ചു.
0 Comments