Breaking...

9/recent/ticker-posts

Header Ads Widget

ക്രിയേറ്റീവ് കോര്‍ണറിന്റെ ഉദ്ഘാടനം



വലവൂര്‍ ഗവ. യുപി സ്‌കൂളില്‍  പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോര്‍ണറിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍ എ നിര്‍വഹിച്ചു. തന്റെ സ്‌കൂള്‍  കാലഘട്ടത്തെ ഓര്‍മ്മിച്ചു കൊണ്ട് അന്ന് ആകെ ആശ്വാസം ഉണ്ടായിരുന്നത് വോളിബോള്‍ കളിക്കളമായിരുന്നുവെന്നും മാണി.സി. കാപ്പന്‍ പറഞ്ഞു. ഇപ്പോള്‍ സ്‌കൂളുകളില്‍ ലഭുമാവുന്ന പരിശീലന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയതായി ആരംഭിച്ച  സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമും ക്രിയേറ്റീവ് കോര്‍ണറും   വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ നടപ്പാക്കിയതായി ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ പറഞ്ഞു. 


 ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പിന് രാമപുരം ബി ആര്‍ സി ട്രെയ്‌നര്‍ ഷൈനിമോള്‍ ടി എസ്, പ്രവൃത്തിപരിചയ കോ-ഓര്‍ഡിനേറ്റര്‍ ജ്യോല്‍സ്‌നി കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാഷന്‍ ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, അഗ്രികള്‍ച്ചര്‍, കാര്‍പ്പന്ററി, പ്ലംബിംഗ്, വയറിംഗ്, എംബ്രോഡയറി, കേക്ക് നിര്‍മ്മാണം, വുഡ് ഡിസൈനിംഗ്, കോമണ്‍ ടൂള്‍സ്, കളിനറി സ്‌കില്‍സ്,  ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. എല്‍ എസ് എസ് പരീക്ഷയില്‍ വിജയിച്ച അഖിലേഷ് സുനില്‍ കുമാറിന് എ ഇ ഒ ജോളിമോള്‍ ഐസക് സമ്മാനം നല്‍കി അനുമോദിച്ചു. രാമപുരം ബിപിസി ജോഷി കുമാരന്‍, പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ് , എസ് എം സി പ്രസിഡന്റ് രാമചന്ദ്രന്‍ കെ എസ്, എം പി ടി എ പ്രസിഡന്റ് രജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments