Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര തൈറോയ്ഡ് പരിശോധന ക്യാമ്പ് നടന്നു.



കിടങ്ങൂര്‍ പി.കെ.വി വനിതാ ലൈബ്രറിയില്‍ സൗജന്യ നേത്ര തൈറോയ്ഡ് പരിശോധന ക്യാമ്പ് നടന്നു. ക്യാമ്പിന് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ കോട്ടയം തെള്ളകം ഡിവിഷനും, ക്ലിനിക്കല്‍ പരിശോധന രംഗത്തെ DDRC ഏറ്റുമാനൂര്‍ ഡിവിഷനും നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി എന്‍ എസ് ഗോപാലകൃഷ്ണന്‍ നായര്‍, താലൂക്ക് കൗണ്‍സിലംഗം സി.കെ. ഉണ്ണികൃഷ്ണന്‍, ലൈബ്രറി സെകട്ടറി  ഷീലാറാണി തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ഇന്ദു രമേശ്, അനു.കെ. രാജ്, നിമിഷ സഞ്ജു, രഞ്ജു,ബാലവേദി പ്രസിഡന്റ് ബിനീഷ് ബാബു, സെക്രട്ടറി ആന്‍ഷ ജോസ് എഡിസണ്‍ സന്തോഷ്, ലൈബ്രേറിയന്‍ ജ്യോതിസിനു തുടങ്ങിയവര്‍നേതൃത്വംനല്‍കി. നേത്രപരിശോധന ക്യാമ്പിന് അഹല്യ ഫൗണ്ടേഷനില്‍ നിന്നും ഡോ. ലക്ഷ്മി, പിആര്‍ഒ പ്രവീണ്‍ കുമാര്‍ , ഒപ്‌ടോമെട്രിസ്റ്റുമാര്‍ വിനു, പ്രജിത്, അഭിലാഷ, അഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉഉഞഇ ഏറ്റുമാനൂര്‍ ഡിവിഷനിലെ അമൃത ബൈജു,  പ്രവീണ്‍കുമാര്‍ എന്നിവര്‍ തൈറോയിഡ് ക്ലിനിക്കല്‍ പരിശോധനകള്‍ക്കും നേതൃത്വം നല്‍കി.




Post a Comment

0 Comments