ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും മെറിറ്റ് ഡേയും മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ വനിതാസമാജം സെക്രട്ടറി ചിത്രലേഖ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. 2025-26 വര്‍ഷത്തേക്ക് 13.5 ലക്ഷം രൂപാ വരവും 12,46,000 രൂപാ ചെലവും വരുന്ന ബജറ്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ അവതരിപ്പിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. പി.എസ്. ശശിധരന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ്, ശ്രീജ സുനില്‍, രശ്മി അനില്‍കുമാര്‍, ഉഷ ഗോപകുമാര്‍, സനല്‍കുമാര്‍ ചീങ്കല്ലേല്‍, സി.ജി. വിജയകുമാര്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, അനിരുദ്ധ് വാണിയിടത്ത്, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ബാബു പുന്നത്താനം, ശിവദാസ് തുമ്പയില്‍, ആര്‍. സുനില്‍കുമാര്‍, , ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, എസ്. അഭിനവ്കൃഷ്ണ തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments