Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും അഹല്യ ഫൗണ്ടേഷന്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുര്യനാട് ഡോക്ടര്‍ അബ്ദുല്‍ കലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു  ക്യാമ്പില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തുകയും രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തുകയും ചെയ്തു. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്കായി സ്‌കാനിംഗ്, ബ്ലഡ് പ്രഷര്‍ ,പ്രമേഹം, എന്നിവ സൗജന്യമായി പരിശോധിച്ചു.  വൈസ് പ്രസിഡന്റ് ഉഷ രാജു അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍ സന്തോഷ് എം എന്‍, സിറിയക് വേലിക്കെട്ടേല്‍ , ജാന്‍സി ടോജോ , നിര്‍മല ദിവാകരന്‍ , സലിമോള്‍ ബെന്നി, സാബു മാറ്റത്തില്‍, ലിസി ജോയ് , ലിസി ജോര്‍ജ്  എന്നിവര്‍ സംബന്ധിച്ചു. സുദീപ് നാരായണന്‍ , ബിന്ദു സാബു , സുബിത , സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.



Post a Comment

0 Comments