Breaking...

9/recent/ticker-posts

Header Ads Widget

രഞ്ജിത G നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.



അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ രഞ്ജിത G നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. രഞ്ജിത മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മന്ത്രിമാരായ ശിവന്‍ കുട്ടിയും ജി.ആര്‍ അനിലും ചേര്‍ന്ന്  ഏറ്റുവാങ്ങിയ മൃതദ്ദേഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട്ടേക്ക് കൊണ്ടു പോയി. 

 പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ അന്തിമാഞ്ജലിയര്‍പ്പിച്ചു. മരണമടഞ്ഞ രഞ്ജിത വിവേകാനന്ദ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി VNവാസവന്‍ പുഷ്പചക്രം വച്ച് അന്തിമോപചാരമര്‍പ്പിച്ചു. വൈകീട്ട് അഞ്ചു മണിയോടെയാണ് സംസ്‌കാരകര്‍മ്മങ്ങള്‍ നടന്നത്. ജൂണ്‍ 12 ന് നടന്ന വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട രഞ്ജിതയുടെ മുതദ്ദേഹം 11 ദിവസത്തിനു ശേഷമാണ് തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയ്ക്ക് ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളുമടക്കമുള്ളവര്‍ യാത്രാമൊഴിയേകി.

Post a Comment

0 Comments