Breaking...

9/recent/ticker-posts

Header Ads Widget

ഗുണവത യാത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.



ഭാരത സര്‍ക്കാരിന് കീഴിലുള്ള ദേശീയ ഗുണമേന്മാ കൗണ്‍സിലും, എന്‍ എ ബി എച്ചും സംയുക്തമായി  ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌സ് അസ്സോസിയേഷനുമായി സഹകരിച്ച്, സ്വകാര്യ ആയുര്‍വേദ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കായി ഗുണവത യാത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം ക്ലബില്‍ നടന്ന പരിശീലന പരിപാടി എഎച്ച്എംഎ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ബി.ജി ഗോകുലന്‍ ഉദ്ഘാടനം ചെയ്തു. 

ക്യുസിഐ ദക്ഷിണേന്ത്യാ ഭാരവാഹി വേണുഗോപാല്‍, എന്‍എബിഎച്ച് കേരള സംയോജകന്‍ ഡോ. റെജികുമാര്‍, എ എച്ച് എം എ കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ജോജി സെബാസ്റ്റ്യന്‍ , സെക്രട്ടറി ഡോ. ബിനു സി നായര്‍ എഎച്ച്എംഎ പത്തനംതിട്ട ജില്ലാദ്ധ്യക്ഷന്‍ ഡോ. പി സജീഷ് കുമാര്‍ ഡോ സതീഷ് ബാബു, ഡോ. കിരണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.  വിവിധ ആയുര്‍വേദ ആശുപത്രികളില്‍ നിന്ന് 50 ലധികം പ്രതിനിധികളും പങ്കെടുത്തു

Post a Comment

0 Comments