പാലായില്‍ നിന്നും പോയ ടൂറിസ്റ്റ് ബസ് എടപ്പാള്‍ കണ്ടനകത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും തകര്‍ന്നു. രാവിലെ 11.30-ന് സംസ്ഥാന പാതയിലെ കണ്ടനകം വിദേശ മദ്യ വില്‍പ്പന കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. പാലായില്‍ നിന്നും കൊട്ടിയൂരിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ്സും എതിരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഈ അപകടത്തിനിടയില്‍ ആണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഈ വാഹനങ്ങള്‍ തട്ടി ഓട്ടോറിക്ഷ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
0 Comments