കോട്ടയം ജില്ലയിലെ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ നിര്‍വഹിച്ചു. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയന്‍ നേതാക്കളായ ടി എസ് നിസ്താര്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, സിജോ പ്ലാത്തോട്ടം, പി കെ ആനന്ദക്കുട്ടന്‍,റ്റി എന്‍ എസ് ഇളയത്,എ പി കൊച്ചുമോന്‍, കെ ജി ഹരിദാസ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി എസ് രജനി, ജില്ലാ ക്ഷേമനിധി ഓഫീസര്‍ എ എസ് പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ വി ബി സന്തോഷ് എന്നിവര്‍പ്രസംഗിച്ചു.
0 Comments