മണ്ണയ്ക്കനാട് ഗവ. യുപി സ്‌കൂളില്‍ വായനപക്ഷാചരണം മണ്ണയ്ക്കനാട് മന്നേവാസ് പബ്ലിക് ലൈബ്രറിയുമായി ചേര്‍ന്ന് സംഘടിപ്പിച്ചു. യോഗം, വാര്‍ഡ് മെമ്പര്‍ തുളസിദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജിത് കുമാര്‍ കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോണ്‍സണ്‍ പുളിക്കീല്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ രവി പുലിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. മന്നേവാസ് പബ്ലിക് ലൈബ്രറി സെക്രട്ടറി നീലകണ്ഠന്‍ സ്‌കൂള്‍ വികസനസമിതി ട്രഷറര്‍ ബിനീഷ് ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments