കാലവര്‍ഷം കനത്തപ്പോള്‍ എം.സി റോഡില്‍ പലയിടത്തും ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ മുതല്‍ പട്ടിത്താനം വരെയുള്ള ഭാഗങ്ങളില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം നിറഞ്ഞ കുഴികള്‍ അപകട കെണിയായി മാറിയിരിക്കുകയാണ്. എം.സി റോഡില്‍ മുന്‍പ് കുഴിയടച്ച ഭാഗങ്ങളിലും പുതിയകുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ കുഴികളും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗും അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നതും അശ്രദ്ധമായ വാഹന ഡ്രൈവിംഗും അപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും കാരണമായിമാറുകയാണ്.
0 Comments