Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളിലെ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ് ദാനം



അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആക്കി മാറ്റുവാന്‍ അവരുടെ നന്മയെ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. മൂല്യബോധവും ധാര്‍മിക ബോധവും നമ്മളെക്കാള്‍ കൂടുതല്‍ കുട്ടികളില്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികള്‍ പ്രകൃതിയെയും മനുഷ്യരെയും സ്‌നേഹിച്ചു വളരുവാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളിലെ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 
യോഗത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നശിപ്പിച്ചുകൊണ്ട് അധാര്‍മികമായി പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മാഫിയകളെ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വിദ്യാര്‍ഥി സമൂഹം മുന്നേറണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവാര്‍ഡ് ദാന ചടങ്ങില്‍ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനാഭവന്‍, ഭാരതീയ ജനത പാര്‍ട്ടി കോട്ടയം ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍, വാര്‍ഡ് മെമ്പര്‍ എന്‍ കെ ശശികുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാര്‍ത്തിക എസ്, നിഷ കുമാരി എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചാണ്ടിയും ഉമ്മന്‍ എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിച്ചു. അധ്യാപകരും രക്ഷിതാക്കളും അടക്കം നിരവധിപേര്‍  പങ്കുചേര്‍ന്നു.



Post a Comment

0 Comments