മുന്‍ പ്രധാനമന്ത്രി എസ് ചന്ദ്രശേഖറോടൊപ്പം രാജ്യമമ്പാടും പദയാത്ര നടത്തിയതിന്റെ സ്മരണ പുതുക്കി പദയാത്ര അംഗങ്ങള്‍ ഒത്തുകൂടി. പദയാത്രയുടെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദയാത്ര അംഗങ്ങള്‍ ഒത്തുകൂടി ഓര്‍മ്മകള്‍ പുതുക്കിയത് . 1983 ജനുവരി 21ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരതയാത്ര ജൂണ്‍ 25ന് ഡല്‍ഹി രാജ്ഘട്ടിലാണ് സമാപിച്ചത്. പദയാത്രയില്‍ പങ്കെടുത്തവരില്‍ മലയാളികളായ അംഗങ്ങളാണ് ഓര്‍മ്മകള്‍ പുതുക്കിയത് . ഭാരത യാത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയും ആദ്യ അവസാനം വരെ പദയാത്രയില്‍ അംഗവുമായിരുന്ന അഡ്വക്കേറ്റ് റോസിലിന് പഞ്ഞിക്കാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. എജെ ജോണ്‍ മുതുകാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എസ് രമേശ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ് ആനിത്തോട്ടം, സെബാസ്റ്റ്യന്‍ പട്ടക്കുന്നേല്‍, രാജു പെരികലത്തില്‍, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പങ്കെടുത്തു
0 Comments