പാല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകട ഭീഷണി ഉയര്‍ത്തി പഴയ ബസ്സ്. കോഫി ഷോപ്പ് നടത്തുന്നതിനായി സ്വകാര്യ വ്യക്തിക്ക് നല്കിയ ബസ്സാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് , ബസ്സില്‍ കോഫി ഷോപ്പ് നടത്തുന്നതിനായി പണികളും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ കോഫി ഷോപ്പ് നടത്തുന്നതിനായി ബസ് ഏറ്റെടുത്ത വ്യക്തിക്ക് നഗരസഭയില്‍ നിന്നും അനുവാദം ലഭിച്ചിട്ടില്ല.
ഇതേ തുടര്‍ന്ന് ബസ് മണ്ണില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ബസ്സ് പാര്‍ക്ക് ചെയ്തിരിക്കുന്നതിന് തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്ക് കൂടുതലായി താഴ്ന്നാല്‍ റോഡിലേക്ക് വീണ് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം കൂടി ആരംഭിച്ചതോടെ ബസ് ഏതു സമയവും മണ്ണില്‍ താഴ്ന്നു പോകാവുന്ന നിലയിലാണ്. വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാവണം എന്ന ആവശ്യമാണ് ശക്തമാകുന്നത്.
0 Comments