പാലാ മുരിക്കുംപുഴ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സമീപത്തെ മിനി എംസിഎഫും പരിസരവും കാടുപിടിച്ച് കിടക്കുന്നതായി പരാതി. കാടു പിടിച്ചു കിടക്കുന്ന മിനി MCF നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തില്‍ ആക്കുകയാണ്. പാലാ നഗരസഭയില്‍ 19-ാം വാര്‍ഡില്‍ തെക്കേകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിനോടു ചേര്‍ന്ന് കാട് പിടിച്ചു കിടക്കുന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്.
എംസിഎഫിന്റെ പരിസരങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ അടക്കം വലിച്ചെറിഞ്ഞിരിക്കുകയാണ്. ഈ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഇഴജന്തുക്കള്‍ കയറാന്‍ സാധ്യത ഏറെയാണ്. മഴക്കാലമായതോടെ ഇവിടെ കൊതുക് ശല്യവും രൂക്ഷമായി.എത്രയും വേഗം എംസിഎഫും പരിസരവും വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.





0 Comments