Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയ ദിനാഘോഷം



പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയ ദിനാഘോഷം നടത്തി. മുന്‍സിപ്പല്‍  ചെയര്‍മാന്‍ തോമസ് പീറ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു.  പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ 53 പേരയും , പ്ലസ് ടു മികച്ച വിജയം നേടിയ 56 കുട്ടികളേയും പ്ലസ് വണ്‍  ടോപ്പറായ മിഷേല്‍ മരിയ സെബാസ്റ്റ്യനേയും എല്‍എസ്എസ് ,യുഎസ്എസ്, എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പുകളില്‍ വിജയികളായ 75 കുട്ടികളേയും രാജ്യ പുരസ്‌കാര്‍ നേടിയ 21 കുട്ടികളേയും  ആദരിച്ചു. കൗണ്‍സിലര്‍  ബിജി ജോജോ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസാ മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു ജോസ്, ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, പിടിഎ പ്രസിഡന്റ് ഡോ. റ്റി സി തങ്കച്ചന്‍, പാട്രിക് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments