പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനാചരണവും വായനവാരാചരണത്തിന്റെ ഉദ്ഘാടനവും നടന്നു. പാലാ സെന്റ് തോമസ് കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. വായന എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകളുടെ മാത്രം വായനയായി ചുരുങ്ങുന്ന ഈ കാലത്ത് ശരിയായ അറിവ് ലഭിക്കാന്‍ അച്ചടി മാധ്യമങ്ങളെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം വിദ്യാര്‍ഥികളോട് വിശദീകരിച്ചു.
മഹാന്മാരുടെ ജീവചരിത്രങ്ങളാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്അദ്ദേഹം വിദ്യാര്‍ത്ഥികള്‍ വായിച്ചിരിക്കേണ്ട ഏതാനും പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യു, ഹെഡ്മാസ്റ്റര്‍ റവ. ഫാ. റെജിമോന്‍ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ എന്‍. എസ്. എസ്., റേഞ്ചര്‍ & റോവര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വായനാവാര ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
0 Comments